ABOUT SCHOOL

                                          പത്തനംതിട്ട  ജില്ലയുടെ  സാംസ്കാരിക കേന്ദ്രവും  ഐക്യരാഷ്ട്ര  സംഘടനയുടെ  പൈതൃക  ഗ്രാമ  പട്ടികയില്‍  ഉള്‍പ്പെട്ടതുമായ   ആറന്മുള  ഗ്രാമത്തിലെ  നാല്‍ക്കാലിക്കല്‍ എന്ന  പ്രദേശത്ത്  ശ്രീവിജയനന്ദാശ്രമം   വകയായി  പരിശോഭിക്കുന്ന    ഒരു  വിദ്യാഭ്യാസ  സ്ഥാപനമാണ്‌  S.V.G.V. ഹയര്‍  സെക്കന്‍ഡറി  സ്കൂള്‍ . 1938ല്‍  ഒരു  സംസ്കൃത  വിദ്യാലയമായി  ശ്രീ  വിജയാനന്ദ  ഗുരുദേവന്‍  സ്ഥാപിച്ച  ഈ  കലാലയം  കാലത്തിന്‍റെ  പടവുകളിലൂടെ   ഹൈസ്കൂള്‍  ആയും  ഹയര്‍  സെക്കന്‍ഡറി സ്കൂള്‍  ആയും  ട്രെയിനിംഗ്  കോളേജായും പുരോഗമിച്ചു  വന്നു .
                തിരുവല്ല  വിദ്യാഭ്യാസ  ജില്ലയില്‍  ആറന്മുള  ഉപജില്ലയില്‍പ്പെട്ട  ഈ  ഹരിത  വിദ്യാലയത്തില്‍  L.K.G മുതല്‍  പ്ലസ്‌ ടു     ക്ലാസ്സ്‌  വരെ  2450 കുട്ടികള്‍   പഠിക്കുന്നു. സ്കൂള്‍  മാനേജര്‍ ആയി   ശ്രീ  വിജയനന്ദാശ്രമം  അധിപതി   ശ്രീമദ് വിജയഭാസ്കരാനന്ദ തീര്‍ത്ഥ പാര്‍ സേവനം  അനുഷ്ടിക്കുന്നു . വിജയനന്ദ മിഷന്‍ ട്രസ്റ്റ്‌ സെക്രട്ടറി  ആയി ശ്രീ. P.R വിശ്വനാഥന്‍  നായര്‍  പ്രവര്‍ത്തിക്കുന്നു . ഹൈ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ്  ആയി ശ്രീമതി.പി.ആര്‍.ശ്യാമളാമ്മയും ഹയര്‍  സെക്കന്‍ഡറി വിഭാഗം  പ്രിന്‍സിപ്പാള്‍  ആയി ശ്രീമതി.സി . ആര്‍.പ്രീതയും പ്രവര്‍ത്തിച്ചു  വരുന്നു . ഈ  കലാലയത്തില്‍  നൂറോളം   അധ്യാപകരും   ഇരുപതോളം   അധ്യാപകേതര  ജീവനക്കാരുമുണ്ട്. വിവിധ  രംഗങ്ങളില്‍  പുതിയ  പരീക്ഷണങ്ങളുമായി  ഈ  ഹരിത  വിദ്യാലയം  സംസ്ഥാനത്തിനു  തന്നെ  മാതൃകയായി  മുന്നോട്ട്  കുതിക്കുന്നു ..
                

                      തണല്‍  നേച്ചര്‍  ക്ലബ്ബ്   (Reg No: 523/02)
              
        ഈ  കലാലയത്തെ  ഹരിതാഭമാക്കുവാന്‍  കുട്ടികളില്‍  പരിസ്ഥിതി സംസ്കാരം  വളര്‍ത്തുവാന്‍   പ്രവര്‍ത്തിക്കുന്ന  സംഘടനയാണിത് . 2000-ത്തില്‍   സ്ഥാപിതമായ ഈ  സംഘടന  കാമ്പസ്സിനുള്ളിലും   പുറത്തും  വൈവിദ്ധ്യമാര്‍ന്ന  പരിസ്ഥിതി  പ്രവര്‍ത്തനങ്ങളില്‍  സജീവമായി  ഏര്‍പ്പെട്ടു   വരുന്നു .
                                        






                                                     നക്ഷത്ര  വനം 

      അശ്വതി  മുതല്‍  രേവതി  വരയുള്ള  27 നാളുകള്‍ക്കുമുള്ള  വൃക്ഷങ്ങള്‍ ഓരോന്നും  കാമ്പസ്സിനുള്ളില്‍   നട്ട്  പരിപാലിക്കുന്നു . ഓരോ  നാളുകാരായ  10 കുട്ടികളടങ്ങുന്ന  ഗ്രൂപ്പ്‌  തങ്ങളുടെ  നാളില്‍പ്പെട്ട വൃക്ഷത്തെ  സംരക്ഷിക്കുന്നു .

2.      


                                                                          തുളസീവനം 
            
                           കയ്യോന്നി  മുതല്‍  കല്ലുരുക്കി  വരെയുള്ള  വിവിധതരം ഔഷധ  സസ്യങ്ങള്‍  നട്ടുപരിപാലിച്ചു  വരുന്നു .

     
                                                           






                               കദളീവനം 


                               വിവിധതരം  വാഴകള്‍  സമൃദ്ധമായി  വളരുന്ന  ഒരു  വാഴത്തോട്ടം സീഡ്  പ്രവര്‍ത്തകര്‍  കാമ്പസ്സിനുള്ളില്‍  നിര്‍മ്മിച്ച്   സംരക്ഷിച്ചു  വരുന്നു . ഇതിനുചുറ്റും  കോവല്‍  , പാഷന്‍  ഫ്രൂട്ട് , മൈലാഞ്ചി , ചെമ്പരത്തി  എന്നീ സസ്യങ്ങള്‍  ഉപയോഗിച്ച്    ജൈവവേലി  നിര്‍മ്മിച്ചിട്ടുണ്ട് .          
       
                                             
              


                                     ബട്ടര്‍ഫ്ലൈ   ഗാര്‍ഡന്‍ 




               ചിത്രശലഭത്തിന്‍റെ  ആവാസ  വ്യവസ്ഥ  നിര്‍മ്മിച്ച്  ശലഭങ്ങളെ  ആകര്‍ഷിക്കുന്നു . കൃഷ്ണകിരീടം, ശങ്കുപുഷ്പം, തെറ്റി , അരളി , ബന്ധിപ്പൂ   , മാങ്ങാനാറി  തുടങ്ങിയ  നാടന്‍  ചെടികള്‍  പൂത്തുലഞ്ഞു  നില്‍കുന്ന  ഈ  ശലഭ ഉദ്യാനത്തില്‍  14 തരം  ചിത്രശലഭങ്ങള്‍  വന്നെത്തുന്നതായി  കുട്ടികള്‍  രേഖപ്പെടുത്തിയിട്ടുണ്ട് .




       


                                            ഫ്രൂട്ട്സ്  ഗാര്‍ഡന്‍
    
                           മാവ് .പ്ലാവ് , റംബൂട്ടാന്‍ , ചാമ്പ , പേര , പപ്പായ , മുസാംബി ,ഓറഞ്ച്  മുതലായ   അന്‍പതിലേറെ  ഫലവൃക്ഷ  സസ്യങ്ങളും  ജാതി , ഗ്രാമ്പു , കറുവ  തുടങ്ങിയ  സസ്യങ്ങളും  നട്ടുപരിപാലിക്കുന്നു .
6.     


           






                                                       നെല്ലിത്തോട്ടം 


125 നെല്ലിമരങ്ങള്‍  കുട്ടികള്‍  നട്ടുപരിപാലിക്കുന്നു .


                                                                                                                 
മത്സ്യം  വളര്‍ത്തല്‍  _ മഴവെള്ള  സംരക്ഷണം


                 സ്കൂളിലെ  ടെറസ്സില്‍  നിന്ന്  ശേഖരിച്ച  മഴവെള്ളം  ടാങ്കില്‍  സംഭരിച്ച്   വിവിധ  ഇനം  മീനുകള്‍  ജലസസ്യങ്ങള്‍  എന്നിവ  വളര്‍ത്തുന്നു . കൂടാതെ  കലാലയത്തില്‍  പെയ്തിറങ്ങുന്ന  മഴവെള്ളം  ഭൂമിയിലേക്ക്  ഇറങ്ങുവാന്‍  മഴക്കുഴികളും   നിര്‍മ്മിച്ചിട്ടുണ്ട് .
                       



              
                                                              സൂര്യപ്രഭ                                                                                      


                                             (ENERGY  CONSERVATION PRO GRAMME )  




        ക്യാമ്പസില്‍  സോളാര്‍ ലാമ്പുകള്‍  സ്ഥാപിച്ചു. അതില്‍  ഒന്ന്  നാല്‍ക്കാലിക്കല്‍   ജംഗ്ഷനില്‍   പ്രകാശം  കിട്ടത്തക്കവിധം  ആണ്  ക്രമീകരിച്ചിട്ടുള്ളത് .
 KSEB യുടെ  ആഭിമുഖ്യത്തില്‍   പവ്വര്‍  ക്വിസ് മത്സരവും      “ SAVE ENERGY” ക്ലാസും  നടത്തി .

               




          
                      പൊലിവ്  ഹരിതോത്സവം   ഒന്നാം  ഘട്ടം 


                           കോയിപ്രം  പഞ്ചായത്തിലെ  അഞ്ചാം  വാര്‍ഡിലെ  ഹരിതാ  ഫാര്‍മേഴ്സ്   ക്ലബ്ബുമായി  ചേര്‍ന്ന്  പോലിവ്  ഹരിതോത്സവം  എന്ന പേരില്‍  ഒരു  കാര്‍ഷിക  സമ്പര്‍ക്ക  പരിപാടി  സംഘടിപ്പിച്ചു . 5 വര്‍ഷം  നീണ്ടു  നില്‍കുന്ന വിവിധ  ഘട്ടങ്ങളായി  നടപ്പിലാക്കുന്ന  പദ്ധതിയാണിത് . മാതൃഭൂമി  സ്പെഷ്യല്‍  കറസ്പോണ്ടന്‍റെ  ജോര്‍ജ്  പൊടിപ്പാറ   പദ്ധതി   ഉത്ഘാടനം  ചെയ്തു . 70 മലയന്‍  സാര്‍ഫ് ഇനത്തില്‍പ്പെട്ട തെങ്ങിന്‍  തൈകള്‍  150 ഓളം  വാഴകന്നുകള്‍, പടവലം , പാവല്‍ , വെള്ളരി , ചീര , വെണ്ട  വിത്തുകള്‍  എന്നിവ  ഹരിതക്ലബ്  അംഗങ്ങള്‍ക്ക്  സീഡ്  പ്രവര്‍ത്തകര്‍  വിതരണം  ചെയ്തു .
                   
                  പൊലിവ്  ഹരിതോത്സവം   രണ്ടാം   ഘട്ടം 


      തെള്ളിയൂര്‍  കാര്‍ഡ്  കൃഷിവിജ്ഞാന  കേന്ദ്രത്തില്‍  പോലിവ്  ഹരിതോത്സവം രണ്ടാം  ഘട്ടം  സംഘടിപ്പിച്ചു .കോയിപ്രം  പഞ്ചായത്ത്‌  വൈസ് പ്രസിഡന്‍റെ   അഡ്വ: C.K ശശി  ഉത്ഘാടനം  ചെയ്തു . ശൈത്യകാല  പച്ചക്കറി  വിളകളെപറ്റി   കര്‍ഷകര്‍ക്ക്  ക്ലാസ്സ്‌  എടുക്കുകയും കൃഷിയിടങ്ങള്‍ സസന്ദര്‍ശിക്കുകയും   ചെയ്തു . കര്‍ഷകര്‍ക്ക്  കാബേജ് , കോളീഫ്ലവര്‍  തൈകള്‍  വിതരണം  ചെയ്തു .